വെള്ളി വെളിച്ചം

രാക്കാഴ്ച
പേടിപ്പെടുത്തു
ന്നുണ്ടുള്ളിലെ
തീ പടരുന്നുണ്ട്
കാലിടറുന്നുണ്ട് ..
കൂരിരുൾ രാവാണ്
നീളുന്ന പാതകൾ
പാതവരമ്പിലെ
പച്ചപ്പുൽത്തട്ടി
ലൊളിച്ചിരിക്കുന്നുണ്ട്
സർപ്പങ്ങൾ..
ഓരത്തിരുന്നോരി
നീട്ടിയിടും ചെന്നായ്
കൂട്ടങ്ങൾ…
പാതിരാപ്പക്ഷിതൻ
കൂവലുകൾ..
വെള്ളപുതച്ചുകൊ
ണ്ടെങ്ങും
മറഞ്ഞിരിക്കുന്നുണ്ട് യക്ഷികൾ….
രാമറക്കൂട്ടിലെ
യൊറ്റുകാർ…

കാടിരമ്പം വന്നു
മൂടുന്ന നേരത്ത്
കാട്ടുപച്ചക്കുളിർ
തൊട്ടുരുമ്മിപ്പോകേ
ഒറ്റനക്ഷത്രം
തലക്ക്മീതെ
വന്നുദിച്ചു
നിൽക്കുന്നതും
പൊൻ ചെമ്പകപ്പൂ
മണം പരക്കുന്നതും
വെള്ളിവെളിച്ചം
ചിരിച്ചു വരുന്നതും
കാണുവാൻ, ഈരാവിൻ
ജാലകവാതിലിൽ
കാത്തിരിക്കുന്നു ഞാൻ..
ഈവഴിയെത്തുമോ
ജാലവിദ്യക്കാരൻ?.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top