സർഗവേദി ബാലുശ്ശേരി

സർഗ വേദി ബാലുശ്ശേരി എന്ന സംഘടന 2015 ലാണ് രൂപം കൊണ്ടത്. പുസ്തക ചർച്ചകളും മറ്റു സാഹിത്യ സാംസ്കാരിക ചർച്ചകളുമായിരുന്നു മുഖ്യമായും ഉദ്ദേശിച്ചിരുന്നത്. ഓരോ ആഴ്ചയിലും ഒരു നിശ്ചിത ദിവസം ചർച്ചയ്ക്കു വേണ്ടി മാറ്റിവെക്കപ്പെട്ടു. അതിനു പുറമെ വിദ്യാർത്ഥികൾക്കുള്ള വിവിധ രചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ്, കവിയരങ്ങ്, പ്രഭാഷണങ്ങൾ , നാടക ക്യാമ്പ്, സിനിമാ പ്രദർശനം, പുസ്തകപ്രസാധനം, പ്രകാശനം, അഖില കേരള കഥ, കവിതാ മത്സരങ്ങൾ, തുടങ്ങി ഒട്ടനവധി പരിപാടികളിലേക്ക് സർഗവേദി അതിൻ്റെ പ്രവർത്തനം വ്യാപിപ്പിച്ചു. ബാലുശ്ശേരിയിലെ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകൾ ഇപ്പോൾ ഈ വേദിയിൽ അംഗങ്ങളാണ്. 100 ലധികം അംഗങ്ങൾ ഇപ്പോഴുണ്ട്.

Scroll to Top