സർഗവേദി സാഹിത്യ പുരസ്കാരം
മലയാളത്തിലെ മികച്ച കഥയ്ക്കും കവിതയ്ക്കും സർഗവേദി പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത് 2016 ലാണ്. ആദ്യ വർഷങ്ങളിൽ ഒറ്റക്കഥയ്ക്കും കവിതയ്ക്കുമാണ് അവാർഡുകൾ നല്കിയത്. മൂന്നാമത്തെ വർഷം ബാലുശ്ശേരി മേഖലയിൽ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിത്തീർന്ന സി. കൊമ്പിലാടൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബം അവാർഡ് സ്പോൺസർ ചെയ്തു. കോവിഡ് കാലമായതോടെ അവാർഡ് നല്കൽ താത്കാലികമായി നിലച്ചു.
അതിനു ശേഷം 2026 ലാണ് വീണ്ടും അവാർഡു നല്കാൻ കളമൊരുങ്ങിയത്. ഇത്തവണ ഒരൊറ്റ രചനയ്ക്കു പകരം പുസ്തകങ്ങൾക്ക് അവാർഡു നല്കാനാണ് തീരുമാനിച്ചത്. കഥാപുരസ്‌കാരം സി കൊമ്പിലാടൻ കുടുംബവും കവിതാ പുരസ്‌കാരം പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ്റെ കുടുംബവും സ്പോൺസർ ചെയ്തു. തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5000 രൂപയും ശില്പവും നല്കുന്നു.
ഇതുവരെ സർഗവേദി പുരസ്‌കാരങ്ങൾ നേടിയവർ
-
2026
കഥ: പുണ്യ സി.ആർ
കവിത : രാഹുൽ എസ്. -
2018
കഥ : ഷാഹുൽ ഹമീദ് കെ.ടി
കവിത : യൂസഫ് നടുവണ്ണൂർ -
2017
കഥ : പ്രദീപ് പേരശ്ശന്നൂർ
കവിത : പ്രസീദ യു.വി. -
2016
കഥ : വി.ഷിനിലാൽ
കവിത : ഡോ സുഷമാ ബിന്ദു